HOME
DETAILS
MAL
'അറബ് രാഷ്ട്രങ്ങള്‍ ഞങ്ങളെ ഓര്‍ക്കുന്നില്ല'...രോഷാകുലയായി സിറിയന്‍ ബാലിക video
backup
February 28 2018 | 09:02 AM
ദമസ്‌കസ്: സിറിയന്‍ ദുരന്തങ്ങള്‍ ലോകത്തിനു മുന്നില്‍ ട്വിറ്റര്‍ സന്ദേശങ്ങളായി എത്തിച്ച ഏഴുവയസ്സുകാരി ബനയെ നാം മറന്നിട്ടുണ്ടാവില്ല. ലോകത്തിനു മുന്നില്‍ കണ്ണീര്‍ നനവായ ഐലന്‍ കുര്‍ദിയും ദഖ്‌നീഷും നമ്മുടെ ഓര്‍മത്താളുകളില്‍ ഒട്ടും നിറം മങ്ങാതെ തന്നെയുണ്ടാവും. ഇതാ ഒരാള്‍ കൂടി. അവളാരെന്നോ അവളുടെ പേരെന്തെന്നോ അറിയില്ല. എന്നാല്‍ ഇരുള്‍ മുറിയില്‍ നിന്നവള്‍ക്കു ലോകത്തോട് പറയാനുള്ളത് ചോരയുന്ന നിമിഷങ്ങളെ കുറിച്ചു തന്നെയാണ്. ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ, വെടിയൊച്ചകള്‍ക്കു കാതോര്‍ത്തു കിടക്കുന്ന പകലിരവുകളെ കുറിച്ച്.....തങ്ങളെ അവഗണിക്കുന്ന അറബ് രാഷ്ട്രങ്ങളെ കുറിച്ച് രോഷാകുലയാവുന്നുണ്ട് ഈ കുഞ്ഞു പെണ്‍കുട്ടി...അല്ലാഹുവല്ലാതെ ആരുമില്ലെന്ന് അവള്‍ നിസ്സഹായയാവുന്നുമുണ്ട്....
https://www.facebook.com/maktoobmedia/videos/1652785438141744/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."