മെഡിക്കല്‍ കോളജ് കോഴ: എം.ടി രമേശിനെ ലോകായുക്ത കുറ്റവിമുക്തനാക്കി
തിരുവനന്തപുരം: ബി.ജെ.പി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെ ലോകായുക്ത കുറ്റവിമുക്തനാക്കി. മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടാന്‍ മെഡിക്കല്‍ കൗണ്‍സിലിന് കൈമാറാനെന്ന പേരില്‍ പണം വാങ്ങിയെന്നതാണ് കേസ്. ഈ കേസില്‍ എം.ടി രമേശ് വഴിയാണ് ഇടപാട് നടന്നതെന്നാണ് ആരോപണമുയര്‍ന്നത്. രമേശിനെതിരേ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
തനിക്കെതിരേ ചിലര്‍ വ്യാജരേഖ ചമച്ചുവെന്നും സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് ലോകായുക്തയ്ക്ക് മൊഴി നല്‍കിയിരുന്നു. അതേ സമയം, ബി.ജെ.പിയുടെ സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്.എസ് വിനോദിനെതിരേയുള്ള കേസ് തുടരും.
കോഴ ഇടപാടില്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വിനോദായിരുന്നു. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിനോദിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."