HOME
DETAILS
MAL
ഗള്‍ഫ് - ഇറാന് പ്രശ്നം: മധ്യസ്ഥതയ്ക്ക് റഷ്യ തയാറെന്ന് സഊദി വിദേശകാര്യ മന്ത്രി
backup
June 01 2016 | 06:06 AM
റിയാദ്: ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇടഞ്ഞുനില്‍ക്കുന്ന ഇറാനുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റഷ്യ മുന്നോട്ടുവരാന്‍ തയാറാണെന്ന് അറിയിച്ചതായി സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ റിയാദില്‍ വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങളുടെ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്തുതന്നെയായാലും ഇറാനുമായി പൂര്‍ണ സഹകരണം നടക്കില്ല. ദീകരവാദത്തെയും തീവ്രവാദത്തെയും ഇറാന് പിന്തുണയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."