മുരുകന്റെ മരണം: ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സെക്രട്ടറി നടപടി സ്വീകരിച്ചത്.
പരുക്കേറ്റ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വി.ശ്രീകാന്ത്, ജൂനിയര്‍ റസിഡന്റ് ഡോ.പാട്രിക് പോള്‍ എന്നിവരോടാണ് ആരോഗ്യ വകുപ്പ് വിശദീകരണം തേടിയത്.
മുരുകന്റെ ജീവന് രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചിരുന്നെങ്കില്‍ മുരുകന് ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്നുമാണ് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."