അഴിമതി അര്‍ബുദം, നല്‍കിയത് ഷോക്ക് തെറാപ്പി: സഊദി കിരീടാവകാശി
ജിദ്ദ: കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച അഴിമതി വിരുദ്ധ പോരാട്ടം ഒരു ഷോക്ക് തെറാപ്പിയായിരുന്നെന്നും ഇനി അഴിമതിയുടെ മുകുളങ്ങളെ വേരോടെ പിഴുതെറിയേണ്ടത് ആവശ്യമാണെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്.
'അഴിമതി എന്ന കാന്‍സര്‍ ബാധിച്ച ഒരു ശരീരമാണ് നമുക്കുള്ളതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ കീമോ എന്ന ഷോക്ക് നല്‍കിയില്ലെങ്കില്‍ കാന്‍സര്‍ എല്ലായിടത്തേക്കും വ്യാപിക്കും. അത് ശരീരത്തെ കാര്‍ന്നു തിന്നും'. വാഷ്ങ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്മാന് പറയുന്നു.
'ഈ അഴിമതിക്ക് അറുതി വരുത്താതെ രാജ്യത്തിന്റെ ബജറ്റിനാവശ്യമായ പണം കണ്ടെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് ഒരുവിഭാഗം കൊള്ളയടിക്കുകയായിരുന്നു. ഇതില്ലാതാക്കിയാല്‍ മാത്രമേ ബജറ്റ് ലക്ഷ്യത്തിലെത്തൂ. കൊള്ള അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ഇനിയും സ്വീകരിക്കും.
കഴിഞ്ഞ ദിവസം ഉന്നത സൈനിക ഓഫീസര്‍മാരെ സൗദി രാജാവ് പുറത്താക്കിയിരുന്നു. പകരം നിയമിച്ച മിക്ക ഉദ്യോഗസ്ഥരും യുവാക്കളാണ്. ജനങ്ങളുടെ ഊര്‍ജം രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
എന്നാല്‍ സൈന്യത്തില്‍ അടിമുടി അഴിച്ചുപണി നടത്തിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. യമന്‍ യുദ്ധം മൂന്നു വര്‍ഷമായിരിക്കെയാണ് പുതിയ നീക്കം നടന്നത്.
സൈന്യത്തിലും ഭരണരംഗത്തും ഉന്നതസ്ഥാനങ്ങളില്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഉയര്‍ത്തുകയാണ് പുനഃസംഘടനയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."