HOME
DETAILS

വെള്ള കാടകളും ഇനി കര്‍ഷകരുടെ കൈകളിലേക്ക്

  
backup
March 01 2018 | 18:03 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%be%e0%b4%9f%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95


കൊല്ലം: ആയിരം കോഴിക്ക് അരകാട എന്ന ചൊല്ലില്‍ നിന്ന് കാടമുട്ടയുടെയും കാടക്കോഴിയുടെയും ഔഷധമേന്‍മ തിരിച്ചറിയാം. ലോകത്താദ്യമായി കൊല്ലത്ത് വികസിപ്പിച്ചെടുത്ത വെള്ള കാടക്കോഴികള്‍ ഇനി കര്‍ഷകരുടെ കൈകളിലേക്കെത്തുകയാണ്.
23 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി കൊല്ലത്തെ വെളുന്തറ ഹാച്ചറീസ് ഉടമ അന്തരിച്ച ഡോ. എന്‍. ശശിധരന്‍ വികസിപ്പിച്ചെടുത്ത വെള്ള കാടക്കോഴികളെയാണ് അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കര്‍ഷകരിലേക്ക് എത്തിക്കുന്നത്. ജനിതക വ്യതിയാനത്താല്‍ ആല്‍ബനിസം ബാധിച്ച് വെളുപ്പുനിറമായി മാറിയ ജപ്പാന്‍ കാടകളില്‍ നിന്ന് സെലക്ടീവ് ബ്രീഡിങ് വഴിയാണ് ഡോക്ടര്‍ ഇവയെ വികസിപ്പിച്ചത്.
27 വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനങ്ങളിലൂടെ 300 ഓളം തലമുറകള്‍ പിന്നിട്ട 'വെളുന്തറ ഡൊമസ്റ്റിക് ക്വയില്‍' എന്നറിയപ്പെടുന്ന ഈ കാടകോഴികള്‍ക്ക് തൂവെള്ള നിറവും ചുവന്ന കണ്ണുകളുമാണ്. 45 ദിവസം കൊണ്ട് പ്രായപൂര്‍ത്തിയാവുന്ന ഇവ പ്രതിവര്‍ഷം 315 മുട്ടകള്‍ വരെ ഇടും. 2017 ഇന്ത്യാ ഗവണ്‍മെന്റ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ നേടിയ ഈ കാടയുടെ മുട്ടകള്‍ 17 ദിവസത്തിനുള്ളില്‍ വിരിയും. ഒരു മുട്ടക്കോഴിയെ വളര്‍ത്താന്‍ ആവശ്യമായിടത്ത് എട്ട് കാടകോഴികളെയാണ് വളര്‍ത്താന്‍ സാധിക്കുക. ഇവയെ ലൗ ബേഡ്‌സിനെ പോലെ കൂടുകളിലും വളര്‍ത്താം. മറ്റ് കാടകളെ അപേക്ഷിച്ച് വളരെ കുറച്ച് തീറ്റ മാത്രമേ ഇവ കഴിക്കാറുള്ളൂ. മുട്ടയ്‌ക്കൊപ്പം ഇവയുടെ മാംസവും ഭക്ഷണയോഗ്യമാണ്. അലങ്കാര പക്ഷിയായും വ്യാവസായിക രീതിയിലും ഒരേസമയം ഇവയെ വളര്‍ത്താനാകുമെന്ന് വെളുന്തറ ഹാച്ചറീസ് മാനേജിങ് ഡയറക്ടറും ഡോ. ശശിധരന്റെ പത്‌നിയുമായ വസന്തകുമാരി പറഞ്ഞു.
2014ല്‍ നാഗ്പൂരില്‍ നടന്ന കൃഷി വസന്ത് ദേശീയ സെമിനാറില്‍ ഇവയെ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ ഡോ. ശശിധരന്‍ പരിചയപ്പെടുത്തിയിരുന്നു. കാര്‍ഷിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ വികാസ് രത്‌ന അവാര്‍ഡ് ഡോ. ശശിധരന് ലഭിച്ചിരുന്നു. ഇവയ്ക്ക് പുറമേ വിവിധ നാടന്‍ ഇനങ്ങളെയും വിദേശ ഇനങ്ങളെയും കൂട്ടിച്ചേര്‍ത്ത് കൈരളി മുട്ട കോഴികളെയും ഡോക്ടര്‍ വികസിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  25 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  40 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago