HOME
DETAILS

കലക്ടര്‍മാരോട് മുഖ്യമന്ത്രി അലഞ്ഞുതിരിയുന്നവരുടെ പുനരധിവാസത്തിന് നടപടി വേണം

  
backup
March 01 2018 | 19:03 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8-2


തിരുവനന്തപുരം: ഓരോ പ്രദേശത്തും അലഞ്ഞുതിരിയുന്ന മനോദൗര്‍ബല്യമുള്ളവരെയും യാചകരെയും പുനരധിവസിപ്പിക്കുന്നതിന് ഷെല്‍റ്റര്‍ ഹോമുകള്‍ ഒരുക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നും ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. മണലിന്റെയും പാറയുടെയും ക്ഷാമം കാരണം നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖനനം വേണ്ടത്ര നടക്കാത്തതാണ് ക്ഷാമത്തിന് പ്രധാന കാരണം. നിയമാനുസൃതം അനുമതി നല്‍കാവുന്ന ക്വാറികള്‍ പോലും ഇപ്പോള്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ സംബന്ധിച്ച് കലക്ടര്‍മാരില്‍നിന്നും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. മണലിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ അനധികൃതമായി മണലൂറ്റ് നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായി നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ഓരോ ജില്ലയിലും പട്ടയ വിതരണത്തില്‍ എത്രമാത്രം പുരോഗതിയുണ്ടായി എന്നതു സംബന്ധിച്ചും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ള വീടില്ലാത്ത ഭൂരഹിതര്‍ ധാരാളമുണ്ട്. അവരില്‍ അര്‍ഹതയുളളവര്‍ക്ക് പട്ടയം നല്‍കിയാല്‍ വീടുകള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും.
വരള്‍ച്ച നേരിടാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണം. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകളുടെ ഇപ്പോഴത്തെ അവസ്ഥ, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍, മഴക്കാല പൂര്‍വ ശുചീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികളുണ്ടായ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.
ജില്ലാതല പരാതി പരിഹാര അദാലത്തുകള്‍ക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചാല്‍ നൂറ് മണിക്കൂറിനുള്ളില്‍ തുക നല്‍കാനുളള നടപടികളുണ്ടാവണം.
ദേശീയപാത വികസനം, ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, മലയോര ഹൈവേ, തീരദേശ ഹൈവേ, കിഫ്ബി മുഖേനയുള്ള പദ്ധതികള്‍ എന്നിവക്കുളള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് കലക്ടര്‍മാരുടെ കൃത്യമായ മേല്‍നോട്ടം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.സാമൂഹ്യസുരക്ഷാ വകുപ്പ് നടത്തുന്ന ഭിന്നശേഷിക്കാരുടെ കണക്കെടുപ്പിന്റെ പുരോഗതിയും മുഖ്യമന്ത്രി ആരാഞ്ഞു.
നൂറു ചതുരശ്രമീറ്റര്‍ വരെയുള്ള വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ തീരദേശ പരിപാലന നിയമപ്രകാരമുളള ക്ലിയറന്‍സ് കിട്ടാതെ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കലക്ടര്‍മാര്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പോള്‍ ആന്റണി പറഞ്ഞു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ,് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago