സഊദിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ട്വീറ്റ്: രണ്ടുപേര്‍ക്ക് തടവ്
ജിദ്ദ: സഊദിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് രണ്ടുപേര്‍ക്ക് തടവ്. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഇസ്സ അല്‍ നുകൈഫി, ഇസാം കൊശക് എന്നിവരെയാണ് സഊദി കോടതി തടവിന് ശിക്ഷിച്ചത്. ഇസ്സ അല്‍ നുകൈഫിക്ക് ആറുവര്‍ഷവും ഇസാം കൊശകിന് നാലുവര്‍ഷവുമാണ് ശിക്ഷ.
യെമനില്‍ സഊദി മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധത്തിലും സഊദിയില്‍ നിലനില്‍ക്കുന്ന മനുഷ്യാവകാശ ലംഘനത്തിനുമെതിരേയായിരുന്നു ഇവര്‍ ട്വീറ്റ് ചെയ്തത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സഊദി കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ പൊതുനിലപാടിന് എതിരാണ് ഇവരുടെ അഭിപ്രായമെന്ന് കോടതി വ്യക്തമാക്കി.
രാജ്യത്തെ ക്രിമിനല്‍,സുരക്ഷാ നടപടികളുടെ ഭാഗമായാണ് ശിക്ഷ. ജയില്‍ ശിക്ഷ അനുഭവിച്ചശേഷം ആറുവര്‍ഷം സാമൂഹ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍, കോടതിവിധിക്കെതിരേ പ്രതികള്‍ക്ക് അപ്പീല്‍ കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."