HOME
DETAILS
MAL
ലേക് പാലസ് റിസോര്‍ട്ട് കൈയേറ്റം: കലക്ടറുടെ നോട്ടീസ് സര്‍ക്കാര്‍ പിന്‍വലിച്ചു
backup
March 02 2018 | 05:03 AM
കൊച്ചി: ലേക് പാലസ് റിസോര്‍ട്ടില്‍ കൈയേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചു. നോട്ടീസിലെ സര്‍വേ നമ്പര്‍ തെറ്റാണെന്ന് കാണിച്ച് നോട്ടീസ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ലേക് പാലസ് റിസോര്‍ട്ടിന്റെ ഭൂമി കൈയേറ്റത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്കിയ നോട്ടീസിനെ ചോദ്യം ചെയ്ത് നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു. നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ചാണ്ടി ഡയറക്ടര്‍ ആയ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സര്‍വേ നമ്പര്‍ തെറ്റാണെന്ന് കാണിച്ച സര്‍ക്കാര്‍ പുതിയ നോട്ടീസ് പിന്നീട് നല്‍കുമെന്നും കോടതിയില്‍ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."