HOME
DETAILS
MAL
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: 12 മാവോയിസ്റ്റുകളും പൊലിസുകാരനും കൊല്ലപ്പെട്ടു
backup
March 02 2018 | 14:03 PM
പുജാരികാങ്കെര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ ഏറ്റുമുട്ടല്‍. 12 മാവോയിസ്റ്റുകളും ഒരു പൊലിസുകാരനും കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ പുജാരികാങ്കെറിലാണ് സംഭവം.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇരുവിഭാഗവും 50-100 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം എത്തിയെന്നും സംഘാങ്ങള്‍ പറഞ്ഞു.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ സ്ത്രീകളാണ്. ആക്രമണ സ്ഥലത്തു തന്നെയാണ് എല്ലാവരും മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."