സിറിയയില്‍ കുട്ടികള്‍ വേട്ടയാടപ്പെടുന്നത് ദുഃഖകരം: എസ്.കെ.എസ്.ബി.വി
ചേളാരി: സിറിയയില്‍ കുട്ടികള്‍ വേട്ടയാടപ്പെടുന്നത് ദുഃഖകരമെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ക്രൂരകൃത്യം കാണാതെപോകരുത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ വേട്ടയാടപ്പെടുന്നത് ഭൂരിഭാഗവും വിദ്യാര്‍ഥികളും കുട്ടികളുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ശഫീഖ് മണ്ണഞ്ചേരി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുബശ്ശിര്‍ മേപ്പാടി, മുനാഫര്‍ ഒറ്റപ്പാലം, റബീഉദ്ദീന്‍ വെന്നിയൂര്‍, സ്വദഖത്തുല്ല തങ്ങള്‍ ജമലുല്ലൈലി അരിമ്പ്ര, സജീര്‍ കാടാച്ചിറ, മുബശ്ശിര്‍ ചുങ്കത്ത്, അസ്ലഹ് മുതുവല്ലൂര്‍, ജന. സെക്രട്ടറി അഫ്സല് രാമന്തളി, ഫുആദ് വെള്ളിമാടുകുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."