HOME
DETAILS

സി.പി.ഐ സമ്മേളനപ്രതിനിധികള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ തുറന്ന കത്ത്

  
backup
March 02 2018 | 19:03 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf


കോട്ടയം: സി.പി.ഐയുടെ മലപ്പുറത്ത് നടന്നുവരുന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കായി കേരളാ കോണ്‍ഗ്രസിന്റെ (എം) തുറന്നകത്ത്. ഇടതുമുന്നണി പ്രവേശനത്തിന് വിലങ്ങുതടിയാകുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരളാ കോണ്‍ഗ്രസി(എം)നും കെ.എം മാണിക്കുമെതിരേ ഉന്നയിക്കുന്ന നിരന്തരമായ ആരോപണത്തിന് മറുപടിയായാണ് പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജിന്റെ തുറന്ന കത്ത്.
സി. അച്യുതമേനോനെപ്പോലെയുള്ള മഹാരഥന്‍മാരായ ഭരണാധികാരികള്‍ നാടിന്റെ പുരോഗതിയില്‍ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. കാനം രാജേന്ദ്രന്റെ കേരളാ കോണ്‍ഗ്രസിനെതിരായ ജല്‍പ്പനങ്ങള്‍ ഈ പാരമ്പര്യത്തെത്തന്നെ മലിനമാക്കുന്ന സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നാണ് സ്റ്റീഫന്‍ ജോര്‍ജ് പറയുന്നത്. ജനാധിപത്യസംവിധാനത്തില്‍ പരസ്പരം വിമര്‍ശിക്കാനും വിയോജിപ്പിന്റെ നിലപാടുകള്‍ സ്വീകരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസ് ആലോചിച്ചിട്ടുപോലുമില്ലാത്ത എല്‍.ഡി.എഫ് പ്രവേശനമെന്ന വിഷയം അതിവൈകാരികതയോടെ കാനം ആവര്‍ത്തിക്കുന്നതിനു പിന്നില്‍ മറ്റ് അജണ്ടകളാണ്.
'കേരളാ കോണ്‍ഗ്രസ് ഫോബിയ'ബാധിച്ച് നിലവിട്ട മട്ടില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രോശങ്ങളും ജല്‍പനങ്ങളും കാനമെന്ന വ്യക്തിക്കു ചേരുമെങ്കിലും സി.പി.ഐയുടെ സെക്രട്ടറി എന്ന പദവിക്കു ചേരുമോ എന്നത് സമ്മേളന പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുമെന്നു കരുതുന്നുവെന്നും കത്തില്‍ പറയുന്നു. പ്രവര്‍ത്തനപാരമ്പര്യമുള്ള എം.എല്‍.എമാരെയൊക്കെ മാറ്റിനിര്‍ത്തി കാനം പ്രതിഷ്ഠിച്ച സ്വന്തം ഗ്രൂപ്പുകാരായ നാലുമന്ത്രിമാരും കേരളം കണ്ട 'മഹാപരാജയങ്ങള്‍' ആണ് എന്നത് സി.പി.ഐ സമ്മേളനങ്ങളില്‍ത്തന്നെ ഉയര്‍ന്നുവന്ന വിമര്‍ശനമാണെന്നും കത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago