HOME
DETAILS
MAL
മ്യാന്മര് അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം: ബംഗ്ലാദേശ്
backup
March 02 2018 | 20:03 PM
ധാക്ക:അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെയും വന്‍ ആയുധങ്ങളും പിന്‍വലിക്കണമെന്ന് മ്യാന്മറിനോട് ബംഗ്ലാദേശ്. അഭയാര്‍ഥി ക്യാംപുകളില്‍നിന്ന് റോഹിംഗ്യകള്‍ തിരിച്ചുനാട്ടിലേക്കു പോകുന്നത് സുഗമമാക്കാനാണ് ബംഗ്ലാദേശിന്റെ ആവശ്യം. അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇവിടെ മ്യാന്മര് കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വന്‍ ആശങ്കയുയര്‍ത്തിയിരുന്നു. ഇക്കാര്യം അറിയിക്കാനായി മ്യാന്മര് അംബാസഡറെ ബംഗ്ലാദേശ് വിളിച്ചുവരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."