മധ്യധരണ്യാഴിയില്‍ മരണമുഖത്ത് അഭയാര്‍ഥികള്‍
ദമ്മാം: സ്വന്തം നാട്ടില്‍ തല ചായ്ക്കാന്‍ കഴിയാതെ വിശാലമായ ഭൂമിയുടെ മറ്റൊരു ഭാഗത്ത് എവിടെയെങ്കിലും ഒരു ഇടം കിട്ടാന്‍ വേണ്ടി പുറപ്പെട്ടു കടലില്‍ മുങ്ങി താണ അഭയാര്‍ഥി ബോട്ടില്‍നിന്നു രക്ഷപ്പെട്ടവര്‍ നല്‍കുന്നത് നടുക്കുന്ന വാര്‍ത്തകള്‍. നടുക്കടലില്‍ മരണം മുന്നില്‍ കണ്ട ആയിരങ്ങളെ രക്ഷിക്കാനായെങ്കിലും പുറത്തു വന്ന കണക്കിനെക്കാളും ആളുകള്‍ മുങ്ങി മരിച്ചുണ്ടാവും എന്നാണു ഇവര്‍ നല്‍കുന്ന സൂചനകള്‍ .
8,000 ലധികം ആളുകളെ കുത്തിനിറച് മറു തീരം തേടി പുറപ്പെട്ട ബോട്ടുകള്‍ മുങ്ങി താഴുമ്പോള്‍ അതില്‍ നിന്നും ഞൊടിയിടയില്‍ രക്ഷപ്പെട്ടവര്‍ അല്ലെങ്കില്‍ രക്ഷിക്കപ്പെട്ടവര്‍ എത്ര പേരെന്ന് ഊഹിക്കാവുന്നതേയുള്ളൂ .പൂര്‍ണമായും മുങ്ങിതാണു ഒരു വിവരവും ലഭിക്കാതെ ഉഴലുമ്പൊള്‍ ബന്ധുക്കള്‍ ഇടതടവില്ലാതെ വന്നു അന്വേഷിക്കുമ്പോഴാണ് ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ഇവര്‍ മരിച്ചതായി കണക്കാക്കാന്‍ കഴിയുന്നത് തന്നെ. ലിബിയന്‍ തീരത്ത് മധ്യധരണ്യാഴിയിലാണ് അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങിയത്.
മെഡിറ്ററെനിയന്‍ കടലില്‍ നടന്ന ബോട്ട് ദുരന്തത്തില്‍ 700 ലധികം പേര് മരിച്ചതായാണ് ആദ്യസൂചനകള്‍ .എന്നാല്‍ അതിലും എത്രയോ ഭീകരമായിരുന്നു സംഭവം .ഇത്രയും ആളുകള്‍ ഒരേ സമയത്ത് ബോട്ടുകളില്‍ വരികയും ദുരന്തത്തിന് പിന്നാലെ ലഭിക്കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയും ചെയ്താല്‍ അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമാണെന്ന് കരുതേണ്ടി വരുമെന്ന് സേവ് ദി ചില്‍ദ്രന്‍ പ്രതിനിധി ഗിയോവന്ന ഡി ബെനടെട്ടോ വ്യക്തമാക്കുന്നുണ്ട് .സഞ്ചാരയോഗ്യമല്ലാത്ത ബോട്ടിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നതെന്ന വെളിപ്പെടുത്തല്‍ ഇവരുടെ നിസാഹയാവസ്ഥയാണ് വെളിപ്പെടുത്തുന്നത് . അപകടസമയത്ത് ബോട്ടിനു തൊട്ടടുത്തുണ്ടായിരുന്ന ഇറ്റാലിയന്‍ നാവികസേനയുടെ കപ്പലാണ് ഇവര്‍ക്ക് രക്ഷയായത്
യാത്ര തുടങ്ങി മൂന്ന് മണിക്കൂറിനു ശേഷം രണ്ടാമത്തെ ബോട്ടില്‍ വെള്ളം കയറി തുടങ്ങി ,പിന്നീട് ആലോചിച്ചു നില്ക്കാന്‍ സമയമുണ്ടായിരുന്നില്ല .അതല്ല അങ്ങനെ ആലോചിച്ചു നിന്നിട്ടും എന്ത് ചെയ്യാന്‍ ,പിന്നെ പ്രാണ രക്ഷാര്‍ത്ഥം ആഴക്കടലിലേക്ക് ചാടുകയായിരുന്നുവെന്നു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 21 കാരനായ ഫില്‍ മോണ്‍ സലാമണ്‍ പറഞ്ഞു .താമസിയാതെ നാല് ഭാഗത്ത് നിന്നും വെള്ളം കയറുകയായിരുന്നു .ആറു മണിക്കൂര്‍ അങ്ങനെ കടലില്‍ ബോട്ടില്‍ പിടിച്ചാണ് കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
ആദ്യത്തെ ബോട്ടില്‍ ഇന്ധനം തീര്‍ന്നതോടെയാണ് രണ്ടാമത്തെ ബോട്ടില്‍ വെള്ളം കയറിയതും മുങ്ങിയതും .ആ സമയത്ത് അതില്‍ 300 ലധികം ആളുകളാണ് ഉണ്ടായിരുന്നത്.
ബോട്ടിന് മുകളില്‍ ഉണ്ടായിരുന്ന 200 പേര് കടലിലേക്ക് ചാടുകയായിരുന്നു .അതില്‍ 90 പേരെ മാത്രമാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറ്റാലിയന്‍ പോലീസ് പറയുന്നുണ്ട് .മരിച്ചവരുടെയും കാണാതായവരുടെയും എണ്ണം 5590 ആണെന്ന് ഇറ്റലിയിലെ യു എന്‍ എച് സി ആര്‍ വക്താവ് കൊര്‍ലൊട്ട സമി വ്യക്തമാക്കി .സ്തീകളും കുട്ടികളുമടങ്ങുന്ന കുടിയേറ്റക്കാ രാണ് ഇതില്‍ ഉണ്ടായിരുന്നതെന്ന് സഹായ സംഘടനകള്‍ വ്യക്തമാക്കുന്നു.ലോകത്തിനു മുന്നില്‍ മാനുഷിക പരിഗണ പോലും ലഭിക്കാതെ അഭയാര്‍ഥികളായി ഒരു പറ്റം മനുഷ്യ ജീവനുകള്‍ അലയുമ്പോള്‍ സുഖ ലോലുപതയില്‍ മുഴുകുന്ന മനുഷ്യന്‍ ഒരു നിമിഷം ചിന്തിച്ചാല്‍ അല്ലെങ്കില്‍ ഒരു പ്രാര്‍ഥനയെങ്കിലും അഭയാര്‍ഥികള്‍ക്ക് നല്‍കിയിരുന്നെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."