HOME
DETAILS
MAL
ജയലളിതയുടെ സമാധിയില്‍ കോണ്‍സ്റ്റബിള്‍ സ്വയം ജീവനൊടുക്കി
backup
March 05 2018 | 01:03 AM
കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീനയിലെ സമാധിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് കോണ്‍സ്റ്റബിള്‍ സ്വയം വെടിയുയര്‍ത്തി ആത്മഹത്യ ചെയ്തു. മധുര പെരുങ്കുടി സ്വദേശി അരുണ്‍ രാജ് (27)ആണ് മരിച്ചത്.
ഞാറാഴ്ച അതി രാവിലെ 4.30 നോടടുത്താണ് സംഭവം. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലിസ് കമ്മിഷണര്‍ വിശ്വനാഥന് സംഭവ സ്ഥലം സന്ദര്‍ശിച്ചു. അരുണ്‍ രാജ് ശനിയാഴ്ച രാത്രി വരെ വീട്ടിലുള്ളവരുമായി ഫോണില്‍ സംസാരിച്ചതായും ആത്മഹത്യയെ പറ്റിയുള്ള സൂചന ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."