ഗൗരി ലങ്കേഷ് വധം; പ്രധാനപ്രതികള്‍ ഒളിവിലെന്ന് അന്വേഷണ സംഘം
ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതിലൂടെ ലഭ്യമായ വിവരങ്ങളുടെ അടസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. അനധികൃതമായി ആയുധ വിതരണം നടത്തിയ കെ.ടി നവീന്‍ കുമാര്‍ എന്ന ഹന്ദു യുവ സേന നേതാവിനെ കേന്ദ്ര കുറ്റാന്വേഷണ സംഘം ഫെബ്രുവരി 18ന് ആണ് അറസ്റ്റ് ചെയ്തത്.
നവീര്‍ കുമാര്‍ ബാഹ്യമായ ഇടപെടലുകളാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നടത്തിയത്. പ്രധാന പങ്ക്‌വഹിച്ചവരെ പിടികൂടാനായിട്ടില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ അറസ്റ്റ് കേസിലെ നിര്‍ണായക നീക്കമാണെന്ന് പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ സംശയമുണ്ട്. ബംഗളൂരുവില്‍ വെടിമരുന്നുകള്‍ വില്‍ക്കുന്നയാളാണ് നവീന്‍ കുമാര്‍. 15 വെടിയുണ്ടകള്‍ ഇദ്ദേഹത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിക്ക്മംഗളൂരുകാരനായ നവീന്‍ കുമാര്‍ തീവ്ര വലത് പക്ഷ വിഭാഗമായ ഹിന്ദു യുവ സേനയുടെ സ്ഥാപകന്‍ കൂടിയാണെന്നും കേസുമായി ബന്ധമുള്ളവരുടെ പട്ടികയില്‍ നവീന്‍ കുമാറിന്റെ പേരുണ്ടായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് ആണ് ഗൗരി ലങ്കേഷിനെ അവരടെ വീടിന് പുറത്ത് വച്ച് ഹെല്‍മറ്റ് ധരിച്ച അജ്ഞാതര്‍ വെടിവച്ച് കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."