ഇറാനില്‍നിന്നുള്ള സംഘടിത തീവ്രവാദ നീക്കത്തെ പരാജയപ്പെടുത്തിയെന്ന് ബഹ്റൈന്‍
മനാമ: ഇറാനില്‍നിന്നുള്ള ഇറാനില്‍നിന്നുള്ള സംഘടിത തീവ്രവാദ നീക്കത്തെ പരാജയപ്പെടുത്തിയെന്ന് ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ബഹ്റൈന്‍ സര്‍ക്കാറിനും സുരക്ഷാ സൈന്യത്തിനുമെതിരെ 116 അംഗ സായുധ ശൃംഖലയുടെ നേതൃത്വത്തിലാണ് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നും ഈ ശ്രമമാണ് പരാജയപ്പെടുത്തിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
ഉഗ്രശേഷിയുള്ള സ്ഫോടന വസ്തുക്കളുള്‍പ്പെടെയുള്ള ആയുധങ്ങളും സംഘത്തില്‍നിന്നു പിടികൂടിയിട്ടുണ്ട്.
യന്ത്രതോക്കുകള്‍, ഗ്രനേഡുകള്‍,പിസ്റ്റളുകള്‍, 757 കിലോഗ്രാം യൂറിയ നൈട്രേറ്റ്, വെടിയുണ്ടകള്‍, വന്‍ സ്ഫോടകശേഷിയുള്ള വിവധ രാസവസ്തുക്കള്‍,സ്ഫോടകവസ്തുക്കളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ച നിരവധി വാഹനങ്ങള്‍, ഷെല്ലുകള്‍ തുടങ്ങിയവയാണ് ഭീകരവാദികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്തത്.
അതേ സമയം പിടികൂടപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇറാനിലെ വിപ്ലവ ഗാര്‍ഡാണ് ഇവര്‍ക്കാവശ്യമായ പരിശീലനവും ഫണ്ടിങും പദ്ധതിയുമെല്ലാം തയാറാക്കി നല്‍കിയിട്ടുള്ളതെന്നും പ്രസ്താവനയിലുണ്ട്. ഇറാഖിലെ ചില തീവ്രവാദ ഗ്രൂപ്പുകളും ലബണോനിലെ ഹിസ്ബുല്ലയും ഈ തീവ്രവാദ ഗ്രൂപ്പിന് പിന്തുണ നല്‍കിയിട്ടുണ്ട്.
ആയുധങ്ങളും പണവുമെല്ലാം വിദേശത്തുനിന്ന് എത്തിക്കുന്നതിനും മേല്പറഞ്ഞ ഗ്രൂപ്പുകള്‍ ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ബഹ്റൈനില്‍ നിന്ന് ഒളിച്ചു കടന്ന് ഇറാനിലും ഇറാഖിലും ലബനാനിലും താമസിച്ചു വരുന്ന തീവ്രവാദികളാണ് ഇതിനു പിന്നിലെ സജീവ പ്രവര്‍ത്തകരെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."