HOME
DETAILS
MAL
നഴ്‌സുമാരുടെ ശമ്പള വര്‍ധന: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനാവില്ലെന്ന് മാനേജ്‌മെന്റ്
backup
March 05 2018 | 13:03 PM
തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളവര്‍ധന നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതിനു പിന്നാലെ, നടപ്പിലാക്കാനാവില്ലെന്നറിയിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍. ഇക്കാര്യത്തില്‍ നിയമനടപടിയിലേക്കു നീങ്ങാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
2016 ഫെബ്രുവരി 16ന് പ്രഖ്യാപിച്ച ശമ്പളവര്‍ധന ഇതുവരെ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു.
ശമ്പളവര്‍ധന സംബന്ധിച്ച് മാര്‍ച്ച് 31നകം ഉത്തരവ് ഇറക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."