HOME
DETAILS

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

  
November 07, 2024 | 6:19 PM

Mukkam Sub-District School Arts Festival teachers and students knock down

കോഴിക്കോട്: മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ  അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്. ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ച രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ആദ്യം സംഘർഷം ആരംഭിച്ചത്. ഇത് പിന്നീട് അധ്യാപകരും ഏറ്റെടുത്തതോടെ കൂട്ടത്തല്ലാവുകയായിരുന്നു. ഉപജില്ലാ കലോത്സവത്തിൻ്റെ ഓവറോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. 

നീലേശ്വരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും, കലോത്സവം ആതിഥേയരായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളുമാണ് ഏറ്റവും അധികം പോയിന്റ് നേടിയത്. ഓവറോൾ ട്രോഫി രണ്ട് സ്കൂളുകൾക്കുമായി പങ്കിടാനായിരുന്നു തീരുമാനം. എന്നാൽ തങ്ങളാണ് യഥാർത്ഥ ചാമ്പ്യന്മാരെന്നും, പിടിഎം സ്കൂൾ അനധികൃതമായി മത്സരാർത്ഥികളെ തിരുകി കയറ്റിയും, വിധി നിർണ്ണയത്തിൽ കൃത്രിമം കാട്ടിയും ട്രോഫിക്ക് അർഹത നേടിയതാണെന്നും ആരോപിച്ച് നീലേശ്വരം സ്കൂൾ അധികൃതർ രംഗത്തെത്തിയത്. ഇവർ ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ തർക്കം തുടങ്ങി. പിന്നാലെ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികളും തമ്മിലടിച്ചു. പിന്നാലെ അധ്യാപകരും ഇവർക്കൊപ്പം സംഘർഷത്തിൽ എർപ്പെടുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  14 hours ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  14 hours ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  14 hours ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  14 hours ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  14 hours ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 hours ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  14 hours ago
No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  15 hours ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  15 hours ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  15 hours ago