'പരപ്പനങ്ങാടി ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം'
മലപ്പുറം: പരപ്പനങ്ങാടി സര്‍ക്കാര്‍ ഫിഷറീസ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ വികസന കോര്‍പറേഷന്‍ കിടത്തി ചികിത്സക്കായി ഈ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടം നഗരസഭക്ക് കൈമാറിയെങ്കിലും ആരോഗ്യവകുപ്പിന് ഇതുവരെ കൈമാറിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതുപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാരിന്റെ പരിഗണനക്ക് വരുന്ന മുറക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി മറുപടി നല്‍കി. 'ആര്‍ദ്രം' പദ്ധതി പൂര്‍ണമായി വരുന്നതോടെ പരപ്പനങ്ങാടി സര്‍ക്കാര്‍ ഫിഷറീസ് ആശുപത്രിയില്‍ രോഗി സൗഹൃദ സംവിധാനങ്ങളും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതാണെന്നും മന്ത്രി, എം.എല്‍.എക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."