വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ ഏകാധിപത്യം നിയമപരമായി നേരിടുമെന്ന് സ്‌കൂള്‍ മാനേജര്‍മാര്‍
മലപ്പുറം: അപ്രായോഗിക ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹൈക്കോടതിയെയും ആവശ്യമെങ്കില്‍ സുപ്രീം കോടതിയെയും സമീപിക്കുമെന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ പ്രതിഷേധസംഗമം മുന്നറിയിപ്പ് നല്‍കി.
പൊതുവിദ്യാഭ്യാസ മേഖലയില്‍ എണ്ണായിരത്തോളം വരുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാറിന്റെ അപ്രായോഗിക ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ മേഖല പ്രതിസന്ധി നേരിടുകയാണ്. കെ.ഇ.ആര്‍ ഭേദഗതിയും സര്‍ക്കാറിന്റെ അപ്രായോഗിക ഉത്തരവുകളും ഹൈക്കോടതിയും സുപ്രീം കോടതിയും സ്‌റ്റേ ചെയ്തിട്ടു പോലും 2016 ജ നുവരി 29ന് ശേഷം നിയമപരമായി നിയമനം ലഭിച്ച അധ്യാപകരുടെ അംഗീകാരവും ശമ്പളവും നല്‍കാതെ സര്‍ക്കാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്.
ഈ നടപടികള്‍ക്കെതിരേ മാനേജര്‍മാരും അധ്യാപകരും ഒറ്റക്കെട്ടായി പ്രത്യക്ഷ സമരത്തിനിറങ്ങും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്ക് പോലും തയാറാകാത്ത സര്‍ക്കാറിന്റെ ദുര്‍വാശി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ന്ന് തരിപ്പണമാകാനേ ഉപകരിക്കുകയുള്ളുവെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."