HOME
DETAILS

നന്നാക്കാനും പരിപാലിക്കാനും അധികൃതര്‍ക്ക് വയ്യ; കാര്‍ഷിക യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു

  
backup
March 05 2018 | 21:03 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

നിലമ്പൂര്‍: കൃഷി ഭവനു കീഴില്‍ വാങ്ങിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഇവ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ എടുത്തുവരികയാണെന്ന് അധികൃതര്‍ പറയുമ്പോഴും ട്രാക്ടര്‍ ഉള്‍പ്പെടെ കൃഷിക്കാര്‍ക്ക് ഉപകരിക്കുന്ന യന്ത്രങ്ങളാണ് വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് കിടക്കുന്നത്.
ട്രാക്ടറിനു പുറമേ നടീല്‍ യന്ത്രം, കാടുവെട്ടുയന്ത്രം, ഗാര്‍ഡന്‍ ട്രില്ലര്‍ എന്നിവ വിവിധ പാടശേഖര സമിതികള്‍ക്കായാണ് വകുപ്പിനു കീഴില്‍ വാങ്ങിയിരുന്നത്. ചെറിയ തകരാറുകള്‍ കാരണം പ്രവര്‍ത്തിക്കാനാകാത്തതോടെ ഇവ മാറ്റിയിടുകയായിരുന്നു. തകരാറിലായ യന്ത്രങ്ങള്‍ കൃഷി ഭവന്‍ സ്ഥിതി ചെയ്യുന്ന ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്‌റ്റേഷന്‍ കോംപൗണ്ടില്‍ ഇപ്പോള്‍ വെയിലും മഴയുമേറ്റു കിടക്കുകയാണ്.
തകരാറുകള്‍ പരിഹരിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷി ഓഫിസര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പാടശേഖര സമിതികള്‍ക്ക് കൈമാറിയ ഉപകരണങ്ങള്‍ സംരക്ഷിക്കേണ്ടത് അവര്‍ തന്നെയാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതോടെ കേടുവന്ന യന്ത്രങ്ങള്‍ വെറുതെ കിടന്നു തുരുമ്പെടുത്ത് നശിക്കുകയാണ്.
എന്നാല്‍ മെയ്ന്റനന്‍സിന് തുക ലഭ്യമാകില്ലെന്നിരിക്കെ നഗരസഭയില്‍ രൂപീകരിച്ച വിള പരിപാലന സേന ഇവ ഏറ്റെടുത്ത് തകരാറുകള്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ എടുത്തു വരികയാണെന്ന് കൃഷി ഓഫിസര്‍ പി. ഷക്കീല പറഞ്ഞു.
വിള പരിപാല സേന വഴി ജോലി ചെയ്യുന്നവര്‍ക്ക് നഗരസഭ നല്‍കുന്ന സബ്‌സിഡി തുക ഉപയോഗിച്ചും യന്ത്രങ്ങളുടെ പരിപാലനം നടത്താനാകുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനം ലഭിക്കുന്ന യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നതില്‍ കര്‍ഷകരുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  17 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  17 days ago

No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  17 days ago