എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റുകള്‍ തുടങ്ങി
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലയില്‍ നടപ്പാക്കുന്ന മേഖലാ ലീഡേഴ്‌സ് പാര്‍ലമെന്റുകള്‍ തുടങ്ങി. പുതുതായി യൂനിറ്റുതലം മുതല്‍ ചുമതലയേറ്റ ഭാരവാഹികളുടെ പരിശീലനം, സംഘടനാ ശാക്തീകരണ പദ്ധതികള്‍, വിവിധ സബ് കമ്മിറ്റി പ്രവര്‍ത്തന രൂപരേഖ തുടങ്ങിയവയാണ് ലീഡേഴ്‌സ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. മോങ്ങം മേഖലയിലെ പുല്ലാര മേല്‍മുറി ലിവാഉല്‍ ഇസ്‌ലാം മദ്‌റസയില്‍ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ അനുഗ്രഹഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി ഒടമല മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് വാഫി ഫൈസി കക്കാട് ക്ലാസെടുത്തു. അബ്ദുല്‍ മജീദ് ദാരിമി പുല്ലാര, പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജലീല്‍ ഫൈസി അരിമ്പ്ര, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.ടി ജലീല്‍ പട്ടര്‍കുളം, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സ്വാദിഖ് ഫൈസി, ഇസ്മാഈല്‍ അരിമ്പ്ര, മേഖലാ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അലവിക്കുട്ടി ഫൈസി പുല്ലാര സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് സുലൈമാന്‍ ഫൈസി പൂക്കൊളത്തൂര്‍, എന്‍.പി അനസ് മാസ്റ്റര്‍, റിയാസ് വാലഞ്ചേരി, മൊയ്തീന്‍ കുട്ടി ദാരിമി, മുനീര്‍ മോങ്ങം, ഷുക്കൂര്‍ പുല്ലാര, ജാഫര്‍ ഫൈസി അരിമ്പ്ര, മുഹമ്മദലി അത്താണിക്കല്‍, സി.കെ അബ്ദുലത്വീഫ്, സഫറുദ്ദീന്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.
കൊണ്ടോട്ടി, അരീക്കോട്ട് മേഖലകളിലും ലീഡേഴ്‌സ് പാര്‍ലിമെന്റ് പൂര്‍ത്തിയായി. ഒന്‍പതിന് വണ്ടൂര്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയം, കാളികാവ് യഅ്ഖൂബി ഓഡിറ്റോറിയം, പത്തിന് പുളിക്കല്‍ കൊട്ടപ്പുറം മദ്‌റസ, 11ന് എടവണ്ണപ്പാറ വാഴക്കാട് കണ്ണിയത്ത് ഉസ്താദ് നഗര്‍, 16ന് ആലിപ്പറമ്പില്‍ കരിങ്കല്ലത്താണി ഹിഫഌ കോളജ്, 17ന് കരുവാരക്കുണ്ട്, 18ന് കിഴിശ്ശേരി, നിലമ്പൂര്‍ മുസാഅദ സെന്റര്‍,എടക്കര എം.ഐ.സി, മക്കരപ്പറമ്പ് മിസ് ബാഹുല്‍ ഹുദാ മദ്‌റസ, 22ന് മലപ്പുറം സുന്നി മഹല്‍, മേലാറ്റൂര്‍ ഏപ്പിക്കാട് ശംസുല്‍ ഹുദാ മദ്‌റസ, പുലാമന്തോള്‍ ചെമ്മലശ്ശേരി, 25ന് പെരിന്തല്‍മണ്ണ, 30ന് മഞ്ചേരി മേഖലയിലെ പാണ്ടിക്കാട് എന്നിവിടങ്ങളില്‍ ലീഡേഴ്‌സ് പാര്‍ലിമെന്റുകള്‍ നടക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍, ട്രെയ്‌നര്‍മാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."