HOME
DETAILS

സര്‍ക്കാരിന്റെ ഏകാധിപത്യം നിയമപരമായി നേരിടുമെന്ന് സ്‌കൂള്‍ മാനേജര്‍മാര്‍

  
backup
March 05 2018 | 21:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%8f%e0%b4%95%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4-2

മലപ്പുറം: അപ്രായോഗിക ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരേ ഹൈക്കോടതിയെയും ആവശ്യമെങ്കില്‍ സുപ്രീം കോടതിയെയും സമീപിക്കുമെന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ പ്രതിഷേധസംഗമം മുന്നറിയിപ്പ് നല്‍കി.
പൊതുവിദ്യാഭ്യാസ മേഖലയില്‍ എണ്ണായിരത്തോളം വരുന്ന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാറിന്റെ അപ്രായോഗിക ഉത്തരവുകള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ മേഖല പ്രതിസന്ധി നേരിടുകയാണ്. കെ.ഇ.ആര്‍ ഭേദഗതിയും സര്‍ക്കാറിന്റെ അപ്രായോഗിക ഉത്തരവുകളും ഹൈക്കോടതിയും സുപ്രീം കോടതിയും സ്‌റ്റേ ചെയ്തിട്ടു പോലും 2016 ജ നുവരി 29ന് ശേഷം നിയമപരമായി നിയമനം ലഭിച്ച അധ്യാപകരുടെ അംഗീകാരവും ശമ്പളവും നല്‍കാതെ സര്‍ക്കാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഈ നടപടികള്‍ക്കെതിരേ മാനേജര്‍മാരും അധ്യാപകരും ഒറ്റക്കെട്ടായി പ്രത്യക്ഷ സമരത്തിനിറങ്ങും. സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.കെ ഹാഷിം കോയ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, നാരായണന്‍ നമ്പൂതിരിപ്പാട് മാറാക്കര, നാരായണന്‍ ചേലേമ്പ്ര, മോഹന കൃഷ്ണന്‍ തേഞ്ഞിപ്പലം, മൂസ മറ്റത്തൂര്‍, ലത്തീഫ് കല്ലിങ്ങല്‍പറമ്പ്, കലാം മാസ്റ്റര്‍ ഛാത്രത്തൊടിക, സുരേഷ് പൊന്നാനി, ഷൈസന്‍ എടപ്പാള്‍, ഷംസു പെരിന്തല്‍മണ്ണ, സക്കീര്‍ കരുളായി, കറപ്പന്‍ തിരൂര്‍, സുബൈര്‍ അരീക്കോട്, യു.സി നാരായണന്‍ വണ്ടൂര്‍, ലുക്മാന്‍ മങ്കട സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago