പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കല്‍ ലക്ഷ്യം: പിണറായി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാദമിക് നിലവാരമുയര്‍ത്തി ലൈബ്രറിയും ലാബോറട്ടറിയും ലോകോത്തര നിലവാരത്തിലാക്കി വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് പൊതുവിദ്യാഭ്യാസ യജ്ഞം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാന്റ് ഫിനാലെ വിജയികളായ സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
പാലക്കാട് കോങ്ങാട് ഗവ. യു.പി. സ്‌കൂളും എറണാകുളം ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്തിനര്‍ഹരായത്. ഇവര്‍ക്ക് 12 ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ട്രോഫിയും വിതരണം ചെയ്തു. മലപ്പുറം പി.പി.എം.എച്ച്.എസ് കോട്ടുകര രണ്ടാംസമ്മാനമായ പത്തുലക്ഷം രൂപയ്ക്ക് അര്‍ഹരായി. മൂന്നാം സമ്മാനമായ നാലു ലക്ഷം രൂപ തിരുവനന്തപുരം ആനാട് ഗവ. യു.പി സ്‌കൂളും, കാസര്‍കോട് ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.യു.പി സ്‌കൂളും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."