സംസ്ഥാനത്ത് 7801.10 ഹെക്ടര്‍ വനഭൂമി കൈയേറി
തിരുവനന്തപുരം: സംസ്ഥാനത്ത് 7801.10 ഹെക്ടര്‍ വനഭൂമി കൈയേറിയിട്ടുണ്ടെന്ന് വനം മന്ത്രി കെ. രാജു നിയമസഭയില്‍ രേഖകള്‍ സഹിതം വെളിപ്പെടുത്തി. ഏറ്റവും കൂടുതല്‍ കൈയേറിയ മണ്ണാര്‍ക്കാട് വനം ഡിവിഷനില്‍ 2700.34 ഹെക്ടറാണ് സ്വകാര്യ വ്യക്തികളും കമ്പനികളും കൈയേറിയത്. കോന്നി വനം ഡിവിഷനില്‍ 10.59 ഹെക്ടര്‍, റാന്നിയില്‍ 1.13, തെന്മല 7.24, കോതമംഗലം 147.6,കോട്ടയം 121.49, മൂന്നാര്‍ 1099.65, മാങ്കുളം 358.43, തൃശൂര്‍ 147.04 , മലയാറ്റൂര്‍ 129.29, നിലമ്പൂര്‍ നോര്‍ത്ത് 682.53, നിലമ്പൂര്‍ സൗത്ത് 2.11 , പാലക്കാട് 190.58, നെന്മാറ 244.19, കോഴിക്കോട് 10.4 , വയനാട് സൗത്ത് 1369.29, കണ്ണൂര്‍ 11.02, ഇടുക്കി 5.4, പീച്ചി 193.02 ഹെക്ടര്‍ എന്നിങ്ങനെയാണ് വനം കൈയേറ്റത്തിന്റെ കണക്ക്.
കൈയേറ്റവുമായി ബന്ധപ്പെട്ട് 316 കേസുകള്‍ നിലവിലുണ്ട്. 38 വ്യക്തികളാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനം കൈയേറ്റം നടത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."