HOME
DETAILS

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

  
Farzana
December 04 2024 | 03:12 AM

Fengal Cyclone Floods and Distress in Tamil Nadu Puducherry Andhra Pradesh CM MK Stalin Orders Immediate Aid

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പെയ്ത തീവ്രമഴയില്‍ വ്യാപക നാശനഷ്ടം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരജില്ലകളില്‍ മഴയ്ക്ക് ശമനമുണ്ടായെങ്കിലും കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഇന്നലെയും മഴ കനത്തു.

തമിഴ്‌നാട്ടില്‍ വില്ലുപുരം, കടലൂല്‍, കല്ലക്കുറിച്ചി ജില്ലകളില്‍ ഇന്നലെ ഒറ്റപ്പെട്ട മഴയുണ്ടായി. ഈ ജില്ലകളില്‍ വെള്ളക്കെട്ടിന് അല്‍പം ശമനമുണ്ടായതായി ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
വില്ലുപുരം, കടലൂര്‍, കല്ലക്കുറിച്ചി ജില്ലകളിലെ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.

വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ. പൊന്‍മുടിക്കും സംഘത്തിനും നേരെ പ്രദേശവാസികളുടെ ചെളിയേറ്. വെള്ളപ്പൊക്ക ദുരിതം നേരിട്ട സമയത്ത് അധികൃതര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിക്കും സംഘത്തിനുമെതിരെ ചെളിവാരിയെറിഞ്ഞത്. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാര്‍ക്കിടയിലേക്ക് മന്ത്രിയും സംഘവും സഞ്ചരിച്ച വാഹനവ്യൂഹം എത്തിയപ്പോഴാണ് സംഭവം. മന്ത്രി കാറില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെയാണ് നാട്ടുകാര്‍ ക്ഷോഭിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  6 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  6 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  6 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  6 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  6 days ago