ത്രിപുരയിലെ ബി.ജെ.പി വിജയം പണാധിപത്യത്തിന്റേത്: കോടിയേരി
കോട്ടയം: ത്രിപുരയിലെ ബി.ജെ.പി വിജയം പണാധിപത്യത്തിന്റേതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നുവര്‍ഷം ആര്‍.എസ്.എസും ബി.ജെ.പിയും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു കോടിയേരി.
25 ലക്ഷം ജനസംഖ്യ മാത്രമുള്ള ത്രിപുരയില്‍ 52 കേന്ദ്രമന്ത്രിമാര്‍ ഒരുവര്‍ഷത്തോളം തമ്പടിച്ച് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് പ്രചാരണം നടത്തിയത്.
അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണും കേന്ദ്രസര്‍ക്കാര്‍ ജോലിയുമാണ് ബി.ജെ.പി വാഗ്ദാനം നല്‍കിയത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദികളുമായുണ്ടാക്കിയ സഖ്യവും നിര്‍ണായകമായി. ത്രിപുര വിഭജിക്കണമെന്ന അവരുടെ ആവശ്യവും ബി.ജെ.പി അംഗീകരിച്ചു. ഇത്തരം കൂട്ടുകെട്ടുകള്‍ അധികാരത്തിനു വേണ്ടി മാത്രമാണ്. കശ്മിരില്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയതും അധികാരത്തിലെത്താനാണ്.
രണ്ട് വോട്ടുകിട്ടാനായി ഭാവിയില്‍ ഐ.എസുമായും കേരളത്തില്‍ മുസ്‌ലിം ലീഗുമായും കൂട്ടുകൂടാന്‍ ബി.ജെ.പി മടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിലെ പരാജയത്തോടെ സി.പി.എമ്മിന് പ്രസക്തി നഷ്ടമായെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ഇതിനു മുന്‍പും ത്രിപുരയില്‍ ഇടതുപക്ഷം പരാജയപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."