ത്രിപുര: പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ത്രിപുരയിലെ 83 ശതമാനം പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളും പോയത് ബി.ജെ.പി മുന്നണിക്ക്. പരമ്പരാഗത ഇടതുപക്ഷക്കാരില്‍ 12 ശതമാനം മാത്രം പേര് ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)ക്കും ബി.ജെ.പിക്കും വോട്ട്ചെയ്തപ്പോള്‍ ഇവരുടെ 87 ശതമാനം വോട്ടും പോയത് സി.പി.എമ്മിനു തന്നെ. പരമ്പരാഗത ഇടതുപക്ഷക്കാരില്‍ ഒരുശതമാനംപേര് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വോട്ട്ചെയ്തതായും പറയുന്നു. ഇടതുവിരുദ്ധ വോട്ടുകളില്‍ 89 ശതമാനവും ബി.ജെ.പി മുന്നണിക്കാണ് ലഭിച്ചത്. നിഷ്പക്ഷവോട്ടര്മാരില് 52 ശതമാനം ബി.ജെ.പി മുന്നണിക്കും 41 ശതമാനം സി.പി.എമ്മിനും ഏഴുശതമാനം മറ്റുള്ളവര്‍ക്കും പോയി.
ഹിന്ദുക്കളില്‍ 50 ശതമാനവും ബി.ജെ.പി മുന്നണിക്ക് പോയപ്പോള്‍ 47 ശതമാനം ഇടതുപക്ഷത്തിനും മൂന്നുശതമാനം മറ്റുള്ളവര്‍ക്കും പോയി. മുസ്്ലിംകളില്‍ 46 ശതമാനം പേരും ഇടതിനൊപ്പം നിന്നപ്പോള്‍ 43 ശതമാനംപേര്‍ ബി.ജെ.പി മുന്നണിക്കും 11 ശതമാനം പേര് ബാക്കിയുള്ളവര്‍ക്കും വോട്ട്ചെയ്തു.
ക്രൈസ്തവ വോട്ടര്‍മാരില്‍ 64 ശതമാനവും ബി.ജെ.പി മുന്നണിക്കും 17 ശതമാനം ഇടതിനൊപ്പവും നിന്നു. പുരുഷന്മാരില് 54 ശതമാനം ബി.ജെ.പി മുന്നണിക്കും 42 ശതമാനം ഇടതിനും സ്ത്രീകളില്‍ 47 ശതമാനം ബി.ജെ.പി മുന്നണിക്കും 48 ശതമാനം ഇടതുപക്ഷത്തിനും വോട്ട്ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."