കാര്‍ത്തി ചിദംബരം 1.8 കോടി ഒരു നേതാവിന് കൈമാറിയതായി ഇ.ഡി
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരേ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്.
കോഴയിനത്തില്‍ കൈപ്പറ്റിയ പണത്തില്‍ 1.8 കോടി രൂപ ഒരു നേതാവിന്റെ അക്കൗണ്ടിലേക്ക് നല്‍കിയെന്നാണ് ഡയരക്ടറേറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. കാര്‍ത്തിയുടെ റോയല്‍ ബാങ്ക് ഓഫ് സ്കോട്ലാന്ഡ് അക്കൗണ്ടില്‍ നിന്നാണ് പണം നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് എന്‍ഫോഴ്സമെന്റ് പറയുന്നത്.
കഴിഞ്ഞ മാസം 28നാണ് കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പണം ഒരു നേതാവിന്റെ അക്കൗണ്ടിലേക്ക് നല്‍കിയതായി കണ്ടെത്തിയത്.
അതിനിടയില്‍ തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കസ്റ്റഡിയിലുള്ള കാര്‍ത്തി ചിദംബരം ഇന്ന് സുപ്രിം കോടതിയില്‍ ഹരജി നല്‍കും.
അദ്ദേഹത്തിനെതിരായ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയകുടിപ്പകയാണെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."