എടച്ചേരി സ്‌കൂള്‍ ആക്രമണത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
എടച്ചേരി: കഴിഞ്ഞ ദിവസം എടച്ചേരിയില്‍ സ്‌കൂളിനെതിരേ നടന്ന ആക്രമണത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന എടച്ചേരി സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ വരാന്തയിലെ കല്ലുകള്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്.
എടച്ചേരി പൊലിസില്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള പൊലിസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍ കുമാര്‍, ഡി.സി.സി സെക്രട്ടറിമാരായ മോഹനന്‍ പാറക്കടവ്,ആവോലം രാധാകൃഷ്ണന്‍ ,മണ്ഡലം നേതാക്കളായ സി.വി കുഞ്ഞികൃഷ്ണന്‍, ബിജു ഒഞ്ചിയം, എന്‍.കെ പ്രേംദാസ് ,സി പവിത്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."