
'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

കണ്ണൂര്‍: യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് വേദി വിട്ടത്. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തിലാണ് ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചത്. ചെങ്ങളായിയില്‍ ഒരു സംരംഭകന്റെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ചെന്നാണ് ആരോപണം ഉന്നയിച്ചത്. സ്ഥലം മാറ്റ ഉത്തരവ് വന്നതിന് പിന്നാലെ അനുമതി നല്‍കിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.
ഉപഹാരം നല്കുമ്പോള് നില്ക്കാന് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വിദ്യ വേദി വിട്ടത്. ഇതിനു പിന്നാലെ തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പി.പി.ദിവ്യയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
''എഡിഎമ്മിന് എല്ലാ ആശംസയും നേരുന്നു. അദ്ദേഹം ഇവിടെനിന്ന് പോകുകയാണ്. പഴയ എഡിഎം ഉണ്ടായിരുന്നപ്പോള്‍ നിരന്തരം ആശയവിനിമയത്തിന്റെ സാഹചര്യം ഉണ്ടായിരുന്നു. ഇദ്ദേഹം വന്നപ്പോള്‍ അങ്ങനെയൊരു സാഹചര്യം വന്നിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ആ ഒരു തവണ വിളിച്ചത് ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ടാണ്. നിങ്ങള്‍ ആ സൈറ്റ് ഒന്നു പോയി നോക്കണം.
ഞാന്‍ ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോള്‍ ഒരു ദിവസം പോയി ഞാന്‍ സൈറ്റ് നോക്കിയിട്ടുണ്ടെന്നു പറഞ്ഞു. ആ പെട്രോള്‍ പമ്പിന്റെ സംരംഭകന് എന്റെ മുറിയിലേക്ക് പലതവണ വന്നു. തീരുമാനം ഒന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു തീരുമാനം ആകും എന്ന്. വീണ്ടും വീണ്ടും സംരംഭകന് എന്റെ അടുക്കല്‍ വന്നു. ഞാന്‍ എഡിഎമ്മിനോട് ചോദിച്ചു, ഇതെന്തെങ്കിലും നടക്കുമോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതില്‍ ചെറിയ പ്രശ്നമുണ്ട്, എന്‍ഒസി കൊടുക്കാന്‍ പ്രയാസമുണ്ട് എന്ന്.
ഈ സംരംഭകന് എന്റെ അടുത്ത് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍ ഇങ്ങനെ ഇടയ്ക്കിടെ എന്നെ വന്നു കാണേണ്ട ആവശ്യമില്ല. ഞാനിത് ഒന്നോ രണ്ടോ തവണ എഡിഎമ്മിനോട് പറഞ്ഞു കഴിഞ്ഞു. നിങ്ങളെ സഹായിക്കണമെന്ന്. ഒരു തടസ്സവുമില്ലെങ്കില്‍ ഒരു സെക്കന്‍ഡിനകം സഹായിക്കുന്നവരാണ് നമ്മളെല്ലാം. മാസങ്ങള്‍ കുറച്ചായി. കഴിഞ്ഞ ദിവസം ഇദ്ദേഹം പോകുന്നതു കൊണ്ട് പെട്രോള്‍ പമ്പിന് എന്‍ഒസി കിട്ടിയെന്നു പറഞ്ഞു. ഏതായാലും അത് നന്നായി. ആ എന്‍ഒസി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. ആ എന്‍ഒസി കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയാനാണ് ഈ പരിപാടിയില്‍ പങ്കെടുത്തത് .
ഒന്ന്, ജീവിതത്തില്‍ എപ്പോഴും നമ്മള് സത്യസന്ധത പാലിക്കണം. ചിരിച്ചു കൊണ്ടും പാല്പുഞ്ചിരി കൊണ്ടും സംസാരിക്കുന്നവരും മുണ്ടുടുക്കുന്നവരും ജീവിതത്തില്‍ ലാളിത്യമുള്ളവരാണെന്ന് ആരും ധരിക്കേണ്ട. ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. ഒരു കാര്യം പറഞ്ഞപ്പോള്‍ കുറച്ച് മാസങ്ങളായെങ്കിലും നടത്തികൊടുത്തതിന്. കണ്ണൂരില്‍ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് അദ്ദേഹം ഇനി പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. നിങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍..കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കണം. നിങ്ങളുടെ, നമ്മുടെ ചുറ്റും ആളുകളുണ്ട്. അവരെ കെയര്‍ ചെയ്യണം.
സര്‍ക്കാര്‍ സര്‍വീസാണ്. ഒരു നിമിഷം മതി എന്തും സംഭവിക്കാന്‍. ആ നിമിഷത്തെ ഓര്‍ത്തുകൊണ്ട് നമ്മളെല്ലാം കയ്യില്‍ പേന പിടിക്കണം. രണ്ടു ദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞ് ഇവിടെനിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല, ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഞാന്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. ആ കാരണങ്ങള്‍ രണ്ടു ദിവസം കൊണ്ട് നിങ്ങള്‍ അറിയും. നന്ദി ''പി.പി.ദിവ്യ പറഞ്ഞു.
Kannur District Panchayat President P Divya, who came uninvited to the farewell meeting, left the venue after raising allegations of corruption against Kannur ADM Naveen Babu.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 5 minutes ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 7 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 9 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 9 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 11 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 11 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 12 hours ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 12 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 12 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 13 hours ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 15 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago