ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതിയില്‍
കൊച്ചി: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐ ഇന്ന് നിലപാട് അറിയിക്കും. കേസ് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്ന നിലപാടാണ് സി.ബി.ഐയ്ക്കുള്ളത്.
എന്നാല്‍ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രധാന പ്രതികളെല്ലാം കസ്റ്റഡിയിലായിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
കൊല നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആയുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് കഴിഞ്ഞദിവസം വെള്ളപറമ്പില്‍ നിന്ന് വാളുകള്‍ കണ്ടെത്തിയത്.
ഫെബ്രുവരി 21ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ.ബാലന് പ്രസ്താവിച്ചിരുന്നു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നല്കി. എന്നാല്‍, ഇതില്‍ നടപടിയുണ്ടായില്ല. സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഇഷ്ടാനുസരണം, ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നതെന്നും പിതാവ് നല്കിയ ഹരജിയില്‍ ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."