സഊദിയില്‍ ടൂറിസം ഗൈഡുകളായി ഇനി വനിതകളും
റിയാദ്: സഊദിയില്‍ ടൂറിസം മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഗൈഡുകളാണ് വനിതകളും രംഗത്തെത്തും.
ഇക്കാര്യത്തില്‍ ടൂറിസം കമ്മീഷനില്‍നിന്നു വനിതകള്‍ക്ക് ലൈസന്‍സ് ലഭിക്കുമെന്നും ടൂറിസം മേഖലയില്‍ ഗൈഡുകളായി വനിതകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഹോസ്പിറ്റാലിറ്റി സെക്റ്റര്‍ ഡയറക്റ്റ്‌റര്‍ ബദ്ര്‍ അല്‍ ഉബൈദ് വ്യക്തമാക്കി.
ഈ വര്‍ഷം തന്നെ വനിതകള്‍ക്ക് ഇതിനായി ലൈസന്‍സ് നല്‍കി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വനിതകളെ ടൂറിസം ഗൈഡുകളാക്കി നിയമിക്കാനുള്ള ലൈസന്‍സ് നല്‍കുക.
ഇക്കാര്യങ്ങള്‍ സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് വെബ്‌സൈറ്റില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിവിധ മേഖലകളില്‍ വനിതകളെ രംഗത്തിറക്കുകയാണ് സഊദി.
ജിദ്ദയില്‍ സ്ത്രീ ശാക്തീകരണ, ഉദ്ഗ്രഥന ഫോറത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. അതോടൊപ്പം ടൂറിസം രംഗത്ത് വിവിധ മേഖലയില്‍ സഊദി വല്‍ക്കരണം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം തന്നെ 8000 സഊദി യുവതിയുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ടൂറിസം രംഗത്ത് കൂടുതല്‍ ശക്തി പകരാനായി 400 സഊദി യുവാക്കളെ വിദേശ രാജ്യങ്ങളിലേക്ക് പരിശീലനത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഊദിയിലെ ആദ്യ വനിത ഹോട്ടല്‍ ഡയറക്റ്റര്‍ ഹിസ്സാ മസൂറ 'അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനുള്ള വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രസംഗം നടത്തി.
മക്ക തൊഴില്‍ സാമൂഹിക വികസന മന്ത്രലായത്തിലെ വനിതാ കാര്യ വകുപ്പ് ഡയറക്റ്റ്ര്‍ ഇമാന്‍ റജ്ഹാനും വനിതകളെ അഭിമുഖീകരിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."