HOME
DETAILS
MAL
റോഹിംഗ്യാ അഭയാര്‍ഥി കേസ് ഇന്ന് പരിഗണിക്കും
backup
March 06 2018 | 19:03 PM
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്യുന്ന ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. റോഹിംഗ്യന്‍ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജി ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് മുമ്പാകെയാണുള്ളത്. ജനുവരി 31നു കേസ് പരിഗണിക്കുന്നതിനിടെ അതിര്‍ത്തികളില്‍ അഭയാര്‍ഥികളോടുള്ള പെരുമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശംനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."