നരിക്കുനിയില്‍ ഡയാലിസിസ് സെന്റര്‍ ഒരുങ്ങുന്നു
നരിക്കുനി: നരിക്കുനി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് കീഴില്‍ നടന്നുവരുന്ന 'അത്താണി' യില്‍ വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസിന് സൗകര്യമൊരുങ്ങുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി ഹോം കെയര്‍ യൂനിറ്റ്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹതഭാഗ്യരുടെ സംരക്ഷണത്തിന് ഡസ്റ്റ്യൂട്ട് ഹോം, ഫിസിയോ തെറാപ്പി സെന്റര്‍ , സ്പീച്ച് തെറാപ്പി, സൈക്യാട്രി ഒ.പി വിഭാഗം, ഡേ കെയര്‍, രോഗികള്‍ക്ക് തൊഴില്‍ പരിശീലനം, ആംബുലന്‍സ് സര്‍വിസ്, മെഡിക്കല്‍ ഷോപ്പ്,പോളി ക്ലിനിക്, പേഷ്യന്റ്‌സ് ഗൈഡന്‍സ് സെന്റര്‍, ഡയബറ്റിക് സെന്റര്‍, കൗണ്‍സിലിങ് സെന്റര്‍ തുടങ്ങിയവയാണ് നിലവില്‍ അത്താണിയിലെ സംരംഭങ്ങള്‍. 20 പുരുഷന്മാരും 29 സ്ത്രീകളും ഉള്‍പ്പെടെ 49 രോഗികള്‍ ഇപ്പോള്‍ ഇവിടെ അന്തേവാസികളായുണ്ട്.
ഡയാലിസിസ് സെന്ററിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനും അനുബന്ധ യന്ത്ര സാമഗ്രികള്‍ ഒരുക്കാനും വേണ്ടി വരുന്ന ഭീമമായ തുകയിലേക്ക് ജനകീയ പങ്കാളിത്തത്തോടെ 10,11 തിയതികളില്‍ പ്രവര്‍ത്തന പരിധികളായ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വിഭവ സമാഹരണം നടത്താനാണ് പദ്ധതി. വാര്‍ഡ് തോറും രൂപീകരിക്കപ്പെടുന്ന സമിതികളാകും വിഭവ സമാഹരണത്തിന് നേതൃത്വം നല്‍കുക.
സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍ , സി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ.സി ഇസ്മായില്‍ മാസ്റ്റര്‍, എം.പി അബ്ദുല്‍ ഗഫൂര്‍, ടി. മുഹമ്മദലി മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."