കൊട്ടിയൂര്‍ വൈശാഖോത്സവം: രേവതി ആരാധന നടത്തി
കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനകളിലൊന്നായ രേവതി ആരാധനയ്ക്ക് വന്‍ ഭക്തജനപ്രവാഹം. രണ്ടു നടകളിലുമുള്ള ദേവസ്വത്തിന്റെ അന്നദാന കേന്ദ്രങ്ങളില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പൊന്നിന് ശീവേലി നടന്നു. പിന്നീട് കുടിപതികള്‍, വാളശന്മാര്, കാര്യത്ത് കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക് കേവിലകം കയ്യാലയില്‍ ആരാധനസദ്യ നടത്തി. ബാബുരാളര്‍ സമര്‍പ്പിച്ച പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു. പാലമൃത് വേക്കളം കരോത്ത് നായര്‍തറവാട്ടില്‍ നിന്ന് എഴുന്നള്ളിച്ച് ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിച്ചിരുന്നു. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്റെ കാര്‍മികത്വത്തിലാണ് പൂജ നടന്നത്. 11ന് ഉച്ചവരെ മാത്രമെ സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനമുള്ളു. തീര്‍ഥാടകര്‍ക്കായി സത്യസായി സേവാ സമിതിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വകയായുള്ള മെഡിക്കല്‍ സംഘങ്ങളും അക്കരെ ക്ഷേത്രത്തില്‍ അടിയന്തര ചികിത്സക്കായി ഒരു ഡോക്ടറുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."