സ്തനാര്‍ബുദ രഹിത മലപ്പുറം കാംപയിന് നടത്തി
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 'സ്തനാര്‍ബുദ രഹിത മലപ്പുറം' സാമൂഹിക അര്‍ബുദ രജിസ്റ്റര്‍ തയാറാക്കല്‍ പദ്ധതിയുടെ ഭാഗമായുള്ള മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്തല സ്തനാര്‍ബുദ പ്രതിരോധ പഠന പരിശീലന ക്യാംപ് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയായി.
പ്രോഗ്രാം കോഡിനേറ്റര്‍ സലീം കുരുവമ്പലം, വികസന സ്ഥിരസമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹനീഫ മുതുപറമ്പ്, ടി.പി അഷ്റഫലി, കെ. ദേവിക്കുട്ടി, വി.പി സുലൈഖ, കെ.എം സുഹറ, കെ.കെ വിമല, എം.ടി സലീന, സെക്രട്ടറി പ്രീതി മാനോന്, സ്വിങ്ങ് ഭാരവാഹികളായ സെറീന ഹസീബ്, കെ.എം നൗഷാദ്, കെ.എം.എ ബക്കര്‍, സി.പി ജസീന, ടി.കെ നിഷിദ സംസാരിച്ചു.
സ്വിങ്ങ് കേരള, തൃശൂര്‍ വെല്‍നെസ് ഫൗണ്ടേഷന് എന്നിവരുടെ സഹകരണത്തോടെയാണ് ഏകദിന പരിശീലന ക്യാംപ് ഒരുക്കിയത്.
കഴിഞ്ഞ മാസം 20ന് ആരംഭിച്ച ക്യാംപ് ഇതിനകം പത്ത് ബ്ലോക്കില്‍ പൂര്‍ത്തീകരിച്ചു. 14ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."