ഗെയിലിനായി ജലസ്രോതസുകള്‍ വറ്റിക്കരുതെന്ന് യൂത്ത് ലീഗ് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി
മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ജില്ലയിലെ പ്രധാന ജലസ്രോതസുകളായ ചാലിയാര്‍, കടലുണ്ടിപ്പുഴകള് വറ്റിക്കാനുള്ള ഗെയില്‍ അധിക്യതരുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കലക്ടര്‍ക്കു നിവേദനം നല്കി. ഇതുസംബന്ധിച്ച സുപ്രഭാതം വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നിവേദനം.
കഴിഞ്ഞ ദിവസം മാറാക്കര, എടയൂര്‍ പഞ്ചായത്തുകളില്‍ കാരേക്കാട് ഭാഗത്തു വെള്ളം ഒഴുക്കി സ്ഥാപിച്ചിട്ടുണ്ട്. തോടുകളില്‍ മോട്ടോറും ജെ.സി.ബിയും ഉപയോഗിച്ചാണ് വെള്ളം ഒഴുക്കിക്കളഞ്ഞത്. അനുമതിയില്ലാതെ ജല സ്രോസസുകള് നശിപ്പിച്ച ഗെയില്‍ അധികൃതര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജല സ്രോതസുകള്‍ വറ്റിച്ച് വാതക പൈപ്പ്ലൈന് അനുമതി നല്‍കില്ലെന്നു കലക്ടര്‍ സംഘത്തോടു പറഞ്ഞു.
ജില്ലാ യൂത്ത്ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ഭാരവാഹികളായ വി.കെ.എം ഷാഫി, എന്‍.കെ അഫ്സല് റഹ്മാന്, മുസ്തഫ അബ്ദുല്‍ ലത്വീഫ്, ബാവ വിസപ്പടി, കെ.എന്‍ ഷാനവാസ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."