കവര്‍ച്ച: മൂന്നുപേര്‍ അറസ്റ്റില്‍
കുമ്പള: കവര്‍ച്ചാ കേസുകളില്‍ പ്രതികളായ മൂന്നുപേര്‍ അറസ്റ്റില്‍. കര്‍ണാടകയില്‍ 17 കവര്‍ച്ച-പിടിച്ചുപറി കേസുകളില്‍ പ്രതിയായ യുവാവ്, ഇയാളുടെ ഭാര്യ, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ഒട്ടനവധി കേസുകളില്‍ പ്രതിയായ പെരിയാട്ടടുക്കം സ്വദേശി എന്നിവരെയാണ് പൊലിസ് ചെയ്തത്. കര്‍ണാടക വിട്ടല സ്വദേശി റഷീദ് (33), ഭാര്യ ഖമറുന്നിസ (26), പെരിയാട്ടടുക്ക സ്വദേശി ഗഫൂര്‍ (38) എന്നിരാണ് കുമ്പള പൊലിസിന്റെ പിടിയിലായത്.ഇവരുടെ താമസസ്ഥലത്ത് നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പൊലിസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം മൊഗ്രാല്‍ പാലത്തിനു സമീപം സംശയ സാഹചര്യത്തില്‍ കണ്ട റഷീദിനേയും ഗഫൂറിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഇവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഇവരുടെ ഫോട്ടോ കര്‍ണാടക പൊലിസിനു അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഒട്ടനവധി കേസുകളില്‍ പ്രതികളാണെന്ന് പൊലിസ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."