HOME
DETAILS

സര്‍ക്കാരിന് കനത്ത തിരിച്ചടി;ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്ക്

  
backup
March 07 2018 | 08:03 AM

07-03-2018-keralam-shuhaib-murder-case-high-court-cbi

കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് കനത്ത തിരിച്ചടി. ഹൈക്കോടതി കേസ് സി.ബി.ഐയ്ക്ക് വിട്ടു. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ ഹരജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.


Also Read: ശുഹൈബ് വധക്കേസ് നാള്‍വഴികള്‍


രാവിലെ ഹരജി പരിഗണിച്ചപ്പോള്‍ തന്നെ കടുത്ത പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട മറ്റ് ഫയലുകളും ഉടന്‍തന്നെ സി.ബി.ഐയ്ക്ക് കൈമാറാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
 
കേസില്‍ ഇനി കേരള പൊലിസ് ഒന്നും ചെയ്യേണ്ടതില്ലെന്ന് കോടതി പറഞ്ഞു. തുടർ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം എന്നാൽ പലരും കൈകൾ കഴുകി പോകുന്നു. കേസിലെ ഉന്നതതല ഗൂഢാലോചന തള്ളിക്കളയാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്ന നിരീക്ഷണവും നടത്തി.

കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കോടതി പറയുകയാണെങ്കില്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ അറിയിച്ചിരുന്നു.

കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇനി കേസില്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. എന്നാല്‍ ഇതുവരെ പിടികൂടിയ പ്രതികളെ ഉപയോഗിച്ച് എന്തുകൊണ്ട് ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയില്ലെന്ന് കോടതി ചോദിച്ചു.

ശുഹൈബ് വധക്കേസ് സി.ബി.ഐയ്ക്കു വിടേണ്ടതില്ലെന്ന സര്‍ക്കാര്‍ വാദത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു. അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള അധികാരം കോടതിയ്ക്കുണ്ടെന്നും ജസ്റ്റിസ് കമാല്‍ പാഷെ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  18 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  21 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  42 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago