നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍
തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ പ്രതിപക്ഷവും ഭരണപക്ഷവുമായി ആരോപണപ്രത്യാരോപണങ്ങള്‍ ഉയരുന്നതിനിടെ നിയമസഭയില്‍ ഗ്രനേഡുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേരളത്തില്‍ പൊലിസ് രാജ് നിലനില്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തി തിരുവഞ്ചൂര്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് പ്രയോഗിച്ചതാണെന്നു പറഞ്ഞാണ് തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയില്‍ കൊണ്ടുവന്നത്. സമരത്തിനെതിരെ പൊലിസ് ഉപയോഗിച്ച ഈ ഗ്രനേഡ് കാലഹരണപ്പെട്ടതാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.
അതേസമയം, തിരുവഞ്ചൂരിന്റെ ഈ പ്രവര്‍ത്തി ഭരണപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയാക്കി. സഭയില്‍ സാധാരണ മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗ്രനേഡ് സ്പീക്കര്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ ഗ്രനേഡ് സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് കൈമാറിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."