കോണ്‍ഗ്രസ് ജനമോചന യാത്ര ഏപ്രില്‍ ഏഴിനു തുടങ്ങും
തിരുവനന്തപുരം: വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനും ജനദ്രോഹ ഭരണത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനമോചന യാത്ര നടത്തുന്നു. ഏപ്രില്‍ ഏഴ് മുതല്‍ 26 വരെയാണ് സംസ്ഥാനമൊട്ടുക്ക് യാത്ര നടത്തുകയെന്ന് കെ.പി.സി.സി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു.
ഏഴിന് കാസര്‍കോട് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. രണ്ടോ മൂന്നോ നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. യാത്രക്കു മുന്നോടിയായി ബൂത്ത് കമ്മിറ്റികള്‍ ഭവന സന്ദര്‍ശനവും കെ.പി.സി.സി ഫണ്ട് പിരിവും നടത്തും. കെ.പി.സി.സി ആരംഭിച്ച ഗാന്ധിസ്മൃതി സംഗമത്തിന്റെ ഭാഗമായി അക്രമത്തിനും സ്ത്രീ പീഡനങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരേ വനിതകള്‍ എന്ന മുദ്രാവാക്യത്തോടെ ഈ മാസം 31ന് എറണാകുളത്ത് ഗാന്ധി വനിതാ സ്മൃതി സംഗമം സംഘടിപ്പിക്കും.
രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, റബര്‍, നാളികേരം, ഇഞ്ചി, തേയില എന്നിവയുടെ തറവില പുതുക്കി നിശ്ചയിക്കുക, നെല്ല്, നാളികേരം, റബര്‍ എന്നിവയുടെ സംഭരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഏപ്രില്‍ നാലിന് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് ധര്‍ണ നടത്താനും ഇന്നലെ ചേര്‍ന്ന കെ.പി.സി.സി യോഗം തീരുമാനിച്ചു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഓരോ മുതിര്‍ന്ന നേതാക്കള്‍ക്കും പാര്‍ലമെന്റ് മണ്ഡലങ്ങളുടേയും താഴെത്തട്ടിലുള്ള നേതാക്കള്‍ക്ക് നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് തലത്തിലും ചുമതലകള്‍ കെ.പി.സി.സി നിശ്ചയിച്ചു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."