കരിപ്പൂരില്‍ 22.41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കര്‍ണാടക സ്വദേശി ഉള്‍പ്പടെ രണ്ടു പേരില്‍ നിന്നായി 724 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബെയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യയുടെ എ.ഐ 344 വിമാനത്തില്‍ എത്തിയ കണ്ണൂര്‍ എ.കെ.ജി റോഡ് കരുവാന്റെ വളപ്പില്‍ അബ്ദുള്‍ ലത്തീഫി(44)ല്‍ നിന്ന് 266 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പരിശോധനയില്‍ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ സ്വര്‍ണ ചെയിന്‍ കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 8,23,870 രൂപ വിലവരും. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കര്‍ണാടക കാര്‍വാര്‍ നഗര്‍ ബസ്തിഗിരി ബാഷാ അക്തര്‍ സബ്ഖാദര്(43) എന്ന യാത്രക്കാരില്‍ നിന്ന് 458 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
തകിടുകളാക്കി ബിസ്ക്കറ്റ് ടിന്, ടാല്‍ക്കം പൗഡര്‍ ടിന്, കാര്‍ഡ്ബോര്‍ഡ് പാളികള്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. വിപണിയല്‍ 14,17,510 രൂപ വിലവരും. രണ്ടു കേസുകളിലുമായി 22,41,380 രൂപയുടെ 724 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.
കംസ്റ്റംസ് അസി.കമ്മിഷണര്‍മാരായ ഇ.എസ്.നിധിന്‍ലാല്‍, ഡി.എന്‍ പാന്ത്, സൂപ്രണ്ടുമാരായ ഡാള്‍ട്ടണ്‍ ഫോര്‍ട്ട്, ഇ.രമ, പി.ജി.വിനയകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ എന്‍.പി.ഗോപിനാഥ്, എം.ജയന്, അഭിനവ് സിങ് ബിസ്ത്, സത്യമേന്ദ്രസിങ്, വി.പി,ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."