HOME
DETAILS

മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പ്: എ.കെ ആന്റണി

  
backup
March 07 2018 | 21:03 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b5%81%e0%b4%a8

ന്യൂഡല്‍ഹി: ശുഹൈബ് വധം സി.ബി.ഐക്കു വിട്ടുള്ള ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കുള്ള മുന്നറിയിപ്പാണെന്നും ചരിത്രപരമായ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി.
മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കണ്ണൂരിനേയും കേരളത്തിലെ മറ്റ് സംഘര്‍ഷമേഖലകളേയും രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വിധി സഹായകരമാകും. സാംസ്‌കാരികമായി മുന്നിട്ട് നിന്നിരുന്ന കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കൊലപാതകത്തിന് ശേഷം വാടകഗുണ്ടകളെ ഹാജരാക്കി കേസുകള്‍ തേച്ചുമാച്ച് കളയുന്ന രീതിയാണ് കണ്ണൂരിലേത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരേയും നിയമത്തിന് മുന്നില്‍ ഹാജരാക്കണം. എന്നാല്‍, ഇതിന് മുന്‍പ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ കൊല്ലിച്ചവരെ കണ്ടെത്താനായിട്ടില്ല. ശുഹൈബ് വധക്കേസിലെ ഹൈക്കോടതി വിധിയിലൂടെ ഇതിന് മാറ്റംവരും. ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നേടിയെടുത്ത ശുഹൈബിന്റെ കുടുംബത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago