മഴ കനിഞ്ഞു തുടങ്ങി; കര്‍ഷകര്‍ കാര്‍ഷിക ജോലികള്‍ തുടങ്ങി
ആനക്കര: മഴ കനിഞ്ഞു തുടങ്ങി കര്‍ഷകര്‍ കാര്‍ഷിക ജോലികള്‍ തുടങ്ങി. വൈകി എത്തി തുടങ്ങിയ മഴയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് അനുഗ്രഹം ചെരിയുന്നത്. മഴ ലഭിക്കാത്തതിനാല്‍ കൃഷിപണികള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥതിതിയിലായിരുന്നു.
മഴ ലഭിക്കാത്തതിനാല്‍ പലയിടത്തും പൊടി വിത നടത്താന്‍ കഴിഞ്ഞിരുനില്ല. ഇവരെല്ലാം ഇപ്പോള്‍ ഞാറ്റടി തയ്യാറാക്കാനുളള ശ്രമത്തിലാണ്. നെല്‍കൃഷിക്ക് പുറമെ തെങ്ങ്, കമുങ്ങ് എന്നിവയ്ക്ക് തടമെടുക്കുന്ന തിരക്കിലാണ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുളള കര്‍ഷകര്‍.
ഇത്തരത്തില്‍ തെങ്ങ്, കമുങ്ങ് എന്നിവക്ക് തടമെടുക്കുന്നത് വഴി ജല സംഭരണമാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സര്‍ക്കാരും ത്രിതല ഭരണകൂടങ്ങളും മഴവെളള സംഭരണത്തിനായി പറമ്പുകളില്‍ കുഴികള്‍ കുഴിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ ഇത്തരത്തിലുളള ജലസംഭരണ മാര്‍ഗ്ഗങ്ങള്‍ പണ്ട് കാലം മുതല്‍ തന്നെ കര്‍ഷകര്‍ ചെയ്തിരുന്നു.
വര്‍ഷക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിക്കുന്ന ചെറുമഴയില്‍ തന്നെ പറമ്പുകളിലെ ഇത്തരം വിളകള്‍ക്ക് തടമെടുക്കുന്നു. പിന്നീട് മഴക്കാലത്തിന്റെ അവസാനത്തില്‍ ജൈവ വളം ചേര്‍ത്ത് ഇത്തരം വിളകള്‍ മണ്ണിടുന്നു.
നാടന്‍ തൊഴിലാളികള്‍ക്ക് പുറമെ സ്ത്രീ തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും കാര്‍ഷിക ജോലികള്‍ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."