HOME
DETAILS

ഹാദിയ കേസ്: അശോകന്റെ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

  
backup
March 08 2018 | 03:03 AM

national-08-03-18-hadiya-case-in-supreme-court

ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ഹാദിയയെ യമനിലേക്ക് കടത്താന്‍ ശ്രമമുണ്ടെന്നടക്കം വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഷെഫിന്‍ ജെഹാനെതിരായ അന്വേഷണ വിശദാംശം ഉള്‍ക്കൊള്ളിച്ച് എന്‍.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടുമാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നത്.

വീട്ടുതടങ്കലിലും അല്ലാതെയും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചും ഹാദിയ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഹാദിയയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരായ പരാമര്‍ശങ്ങള്‍ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കുകയും ചെയ്തു. എന്നാല്‍ മാതാപിതാക്കള്‍ക്ക് പുറമെ എന്‍.ഐ.എ, പൊലിസ് അടക്കമുള്ളവര്‍ക്കെതിരായും സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് ഹാദിയയുടെ പിതാവ് അശോകന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹാദിയയെ യമനിലേക്ക് കടത്താന്‍ ശ്രമമുണ്ടായി. കൂട്ടുകാരി അമ്പിളിയാണ് ഹാദിയയെ പിന്തിരിപ്പിച്ചത്. ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയായാണ് കടത്താന്‍ ശ്രമിച്ചതെന്നും സത്യാവാങ്മൂലത്തില്‍ പറയുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് എന്‍.ഐ.എയുടെ സത്യവാങ്മൂലവും. ഫാസില്‍ മുസ്തഫ, ഷിറിന്‍ ഷഹാന എന്നിവര്‍ക്കെതിരെ ലുക്കൌട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹം ഹൈക്കോടതിക്ക് റദ്ദാക്കാനാകുമോ എന്ന കാര്യം മാത്രമാണ് കേസില്‍ പരിഗണനാ വിഷയം എന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയത്.


 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago