കുരുമുളക് തൈയുണ്ടാക്കാന്‍ നൂതന വിദ്യയുമായി സിബി
തച്ചമ്പാറ: കുരുമുളക് തൈ മുറിച്ചുവെച്ച് തൈയമുണ്ടാക്കുന്ന രീതി മാറ്റി സര്‍പെന്റിക് ലെയര്‍ രീതിയില്‍ കൂട തൈകള്‍ ഉല്‍പാദിപ്പിക്കുകയാണ് പാലക്കയം സ്വദേശി കാഞ്ഞിരംപ്പാറ സിബി. കുരുമുളകിന്റെ ഒരു വള്ളി കൂടയില്‍ വെച്ചു പിടിപ്പിക്കുകയാണ് ആദ്യമായി ചെയ്യുക. തുടര്‍ന്ന് വള്ളി പടരുമ്പോള്‍ വള്ളിയുടെ ഓരോ മുട്ടിനു താഴെയും മണ്ണ് നിറച്ച കൂട വെയ്ക്കും. വള്ളി മൂപ്പെത്തുന്നതോടെ രണ്ട് മുട്ടുകള്‍ക്കിടയില്‍ പകുതിഭാഗം മുറിക്കും. രണ്ടാഴ്ചയോടെ കൂടയിലേക്ക് വേരിറങ്ങി തുടങ്ങും. വേര് വന്നാല്‍ പിന്നെ ബാക്കി ഭാഗം കൂടി മുറിച്ച് കൂട മാറ്റി വെക്കും. ഇതോടെ മുട്ടില്‍ നിന്നു തളിക്കുകയും പുതിയ വള്ളിയായി തീരുകയും ചെയ്യുന്നു.ആദ്യ ഭാഗത്തെ വേര് പിടിച്ച ഭാഗം വേര്‍പെടുത്തുമ്പോഴും വള്ളിയുടെ തലഭാഗം പടര്‍ന്നു കൊണ്ടിരിക്കും. ഈ രീതിയില്‍ ഒരു വള്ളിയില്‍ നിന്ന് എത്ര തൈകള്‍ വേണമെങ്കിലും ഉണ്ടാക്കാന്‍ കഴിയുന്നു. സാധാരണ രീതിയില്‍ കമ്പ് മുറിച്ച് നടുമ്പോള്‍ വേര് പിടിക്കില്ലെന്ന പരാതിയാണ് ഉണ്ടാകാറുള്ളതെങ്കില്‍ ഈ രീതിയനുസരിച്ച് നൂറു ശതമാനവും വേരു പിടിച്ച് തൈകളുണ്ടാവുന്നു. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയുടെ മേല്‍നോട്ടത്തിലാണ് സിബി കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. വിജയ്, നീലമുണ്ടി, പന്നിയൂര്‍ ഏഴ് എന്നീ ഇനങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. നീലമുണ്ടിയും പന്നിയൂരും ക്രോസ് ചെയ്ത വിജയിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. രോഗപ്രതിരോധ ശക്തിയും വിളവും കൂടുതല്‍ ഇതിനുണ്ട്. മാര്‍ച്ച് ആദ്യത്തോടെയാണ് തൈ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുക. ജൂണ്‍ ആദ്യത്തോടെ തൈകള്‍ തയ്യാറാവും. കുരുമുളകിനു പുറമെ ബഡിംഗ് മേഖലയിലും സിബി പരീക്ഷണം നടത്തുന്നുണ്ട്. പേര, റോസ് എന്നിവയില്‍ ഒരു തൈയില്‍ പലതരം ഇനങ്ങള്‍ ബഡിംഗിലൂടെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു മാവില്‍ പലതരം മാങ്ങകളും ഒരു പേരയില്‍ ഒരു റോസയില്‍ പലതരം കളര്‍ പൂക്കളും ഉണ്ടാക്കാനാവുന്നു. തച്ചമ്പാറ പഞ്ചായത്തിലെ പ്രധാന കര്‍ഷകരില്‍ ഒരാളായ സിബിക്ക് റബ്ബര്‍, തെങ്ങ്, കവുങ്ങ്, ജാതി, തേനീച്ച കൃഷികളുമുണ്ട്. ഏതാണ്ട് എല്ലാ പഴവര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. രണ്ട് തരം ഫാഷന്‍ ഫ്രൂട്ടും കൃഷി ചെയ്യുന്നു. ഫോണ്‍ 9539289839.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."