ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ അനുമതി
പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി. അതേ സ്ഥലത്തുതന്നെ വര്‍ക്കഷോപ്പ് തുടങ്ങാനാണ് രേഖാമൂലം അനുമതി നല്‍കിയിരിക്കുന്നത്. സി.പി.ഐ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് അനുമതി.
നേരത്തെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സുഗതന്റെ മക്കള്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുഗതന്റെ കുടുംബത്തിന്റെ ആവശ്യം പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരികയും അനുകൂല തീരുമാനം സ്വീകരിക്കുകയുമായിരുന്നു. ഉടന്‍തന്നെ ലൈസന്‍സ് കൈമാറുമെന്നാണ് വിവരം.
പത്തനാപുരം ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ സുഗതനാ(65)ണ് തന്റെ നിര്‍മാണത്തിലിരുന്ന വര്‍ക്‌ഷോപ്പില്‍ തൂങ്ങിമരിച്ചത്. സി.പി.ഐയുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സുഗതന്റെ കുടുംബം ആരോപിക്കുന്നത്.
വര്‍ക്‌ഷോപ്പ് നിര്‍മിച്ചിരുന്ന സ്ഥലത്ത് വയല്‍നികത്തല്‍ ആരോപിച്ച് എ.ഐ.വൈ.എഫ് കൊടികുത്തിയിരുന്നത് സുഗതനെ മാനസികമായി തകര്‍ത്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."