ശ്രദ്ധേയമായി പെരിഞ്ഞനത്തെ പതിനഞ്ച് വാര്‍ഡുകളിലെ ആരോഗ്യ ദിനാചരണം
പെരിഞ്ഞനം: പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചു വാര്‍ഡുകളില്‍ സംഘടിപ്പിച്ച ആരോഗ്യ ദിനാചരണം ശ്രദ്ധേയമായി. ്. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും ആയിരം വളണ്ടിയര്‍മാര്‍ സന്ദര്‍ശനം നടത്തുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. കൂടാതെ കോറിനേഷന്‍, കൊതുകിന്റെ പ്രജന കേന്ദ്രം കണ്ടെത്തല്‍, നശിപ്പിക്കല്‍, ആരോഗ്യ ബോധവല്‍ക്കരണം, വിവിധ തരം പരിപാടികളും സംഘടിപ്പിച്ചു.
പഞ്ചായത്തിലെ 24 പൊതുസ്ഥാപനങ്ങള്‍ ആരോഗ്യ ദിനത്തില്‍ വൃത്തിയാക്കി. പൊതുജനങ്ങളുടേയും കുടുംബശ്രീ, തൊഴിലുറപ്പ് ജീവനക്കാര്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ദിനാചരണം ശ്രദ്ധേയമായി. വാര്‍ഡ് 14 ല്‍ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ.ആരോഗ്യ ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്ത്തകന് പി.കെ.വാസു അധ്യക്ഷനായി. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വൈ.അബ്ദുല്‍ജമാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് സി.ബിന്‍ജു ജേക്കപ്പ്, ആരോഗ്യ പ്രവര്ത്തകന് കെ.രാജഗോപാലന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."